പാക് ഷെല്ലാക്രമനം; ഇന്ത്യന്‍ സൈനികന് വീരമൃത്യു
India

പാക് ഷെല്ലാക്രമനം; ഇന്ത്യന്‍ സൈനികന് വീരമൃത്യു

രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു

News Desk

News Desk

ശ്രീനഗര്‍: പാകിസ്താന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. 17 ബ്രിഗേഡിലെ ഉദ്യോഗസ്ഥന്‍ ഭൂപീന്ദര്‍ സിംഗാണ് വീരമൃതു വരിച്ചത്.

രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ കുപ്‌വാര സെക്ടറിലാണ് സംഭവം. പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ഇന്ന് വെെകീട്ടോടെയാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെ സൈന്യം ജനവാസ മേഖലകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണ രേഖയില്‍ പലസ്ഥലത്തും പാക് സൈന്യം ഇന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയിരുന്നു.

Anweshanam
www.anweshanam.com