ദുബായില്‍ ഇന്ത്യൻ ദമ്പതികള്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
K V N Rohit
India

ദുബായില്‍ ഇന്ത്യൻ ദമ്പതികള്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

പ്രതിയെ അറസ്റ്റ് ചെയ്തു

News Desk

News Desk

ദുബായില്‍ ഇന്ത്യൻ ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 18 നാണ് സംഭവം നടന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബായിലെ അറേബ്യൻ റാഞ്ചസ് കമ്മ്യൂണിറ്റിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതായി ചൊവ്വാഴ്ച ദുബായിലെ കോൺസൽ ജനറൽ വിപുൽ സ്ഥിരീകരിച്ചു.

"ഇത് ഒരു കവർച്ചയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, കാരണം അവരുടെ വീട്ടിൽ നിന്നുള്ള എല്ലാ ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. സംശയിക്കപ്പെടുന്നയാൾ ഭാര്യാഭർത്താക്കന്മാരെ കൊലപ്പെടുത്തിയതായി പറയപ്പെടുന്നു."- വിപുൽ പറഞ്ഞു.

പ്രാദേശിക അധികാരികൾ വളരെ വേഗത്തിൽ പ്രവർത്തിച്ചതായും പ്രതിയെ അറസ്റ്റ് ചെയ്തതായും വിപുൽ കൂട്ടിച്ചേർത്തു. ദമ്പതികൾ ഷാർജയിൽ ഒരു ബിസിനസ്സ് നടത്തി വരികയായിരുന്നു. 13 ഉം 18 ഉം വയസ്സുള്ള രണ്ട് പെൺമക്കള്‍ ഉണ്ട്.

"മുതിർന്ന കുട്ടിക്ക് സാരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. പെൺകുട്ടി പരിക്കുകളിൽ നിന്ന് കരകയറും," വിപുൽ കൂട്ടിച്ചേർത്തു.

മരിച്ച ദമ്പതികള്‍ ഗുജറാത്തി സമുദായത്തിൽ പെട്ടവരാണ്. സംഭവം വളരെ ദാരുണമാണെന്നും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കോൺസുലേറ്റ് ജനറൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും നയതന്ത്രജ്ഞൻ പറഞ്ഞു.

Anweshanam
www.anweshanam.com