പാക് ഡ്രോൺ വെടിവെച്ചിട്ടു; കരാർ ലംഘിച്ച് പാകിസ്ഥാൻ
India

പാക് ഡ്രോൺ വെടിവെച്ചിട്ടു; കരാർ ലംഘിച്ച് പാകിസ്ഥാൻ

ജമ്മു കശ്​മീരിലെ ഹിരാനഗര്‍ സെക്​ടറില്‍ പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

News Desk

News Desk

ജമ്മു: കശ്മീരിലെ കത്വയിൽ പാക് ഡ്രോൺ വെടിവെച്ചിട്ടു. ബി.എസ്.എഫ് ജവാന്മാരാണ് ഡ്രോൺ വെടിവെച്ചിട്ടത്. വയലിലാണ് ഡ്രോൺ തകർന്നുവീണത്. ഡ്രോണിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

കത്വയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ശനിയാഴ്ച പുലർച്ചെ 5.10 ഓടെ സംഭവമുണ്ടായതെന്ന് കത്വ പൊലീസ് കൺട്രോൾ റൂം അറിയിച്ചു.

അതേസമയം, ജമ്മു കശ്​മീരിലെ ഹിരാനഗര്‍ സെക്​ടറില്‍ പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് രാവിലെ ഹിരാനഗര്‍ മേഖലയില്‍ പാകിസ്ഥാൻ വെടിയുതിര്‍ക്കുകയായിരുന്നു. പ്രകോപനമൊന്നും കൂടാതെ കത്​വ ജില്ലയില്‍ പാക്​ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തിയതുമായാണ്​ വിവരം.

താന്‍ഡര്‍ മേഖലയില്‍ വെള്ളിയാഴ്​ചയും പാക്​ സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ആര്‍മി ഉദ്യോഗസ്​ഥര്‍ അറിയിച്ചു.

Anweshanam
www.anweshanam.com