ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ശ്രീഗുഫ്വാര മേഖലയിലെ ഷാഗുല്‍ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. പോലീസും ഇന്ത്യന്‍ സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
നിരവധി ആയുധശേഖരങ്ങളും സ്ഫോടക വസ്തുക്കളും മേഖലയില്‍ നിന്നും പിടിച്ചെടുത്തു.നിലവില്‍ പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടോയെന്ന് കണ്ടെത്താനായി പരിശോധന പുരോഗമിക്കുകയാണ്.