സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ വീ​ണ്ടും ഏ​റ്റു​മു​ട്ട​ല്‍; രണ്ട് ഭീകരരെ വധിച്ചു
India

സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ വീ​ണ്ടും ഏ​റ്റു​മു​ട്ട​ല്‍; രണ്ട് ഭീകരരെ വധിച്ചു

ബുദ്ഗാമില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ അഞ്ച് ഭീകരരെ സൈന്യം പിടികൂടി

News Desk

News Desk

ജ​മ്മു: ജ​മ്മു കാശ്‌മീരിൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ വീ​ണ്ടും ഏ​റ്റു​മു​ട്ട​ല്‍. സോ​പോ​റി​ലെ ഹ​ര്‍​ദി​വ മേ​ഖ​ല​യി​ലാ​ണ് ഇന്ന് രാ​വി​ലെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു കൂ​ടു​ത​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സംഭവസ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. കഴിഞ്ഞ രണ്ടുദിവസമായി മേഖലയില്‍ തുടരുന്ന തിരച്ചിലില്‍ ഇന്ന് രാവിലെ വീണ്ടും ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു

സോപോറിലെ ഹര്‍ദിഷിവ മേഖലയിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്. സൈന്യം പ്രദേശത്ത് തിരിച്ചടിക്കുകയാണ്. കശ്മീര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രദേശം സൈന്യം വളഞ്ഞിരി ക്കുന്നതെന്ന് പോലീസ് മേധാവി വ്യക്തമാക്കി.

അതേസമയം ബുദ്ഗാമില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്കര്‍ ഇ ത്വയിബ ഭീകരരെയാണ് പിടികൂടിയത്. പ്രദേശത്ത് ആയുധക്കടത്തില്‍ സജീവമായിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

Anweshanam
www.anweshanam.com