ഇന്ത്യന്‍ സൈന്യം യുദ്ധത്തിനായി പൂര്‍ണസജ്ജം; ചൈനയ്ക്ക് മുന്നറിയിപ്പ്

കിഴക്കന്‍ ലഡാക്കില്‍ ശൈത്യ കാലത്തടക്കം പൂര്‍ണതോതിലുള്ള യുദ്ധത്തിനായി ഇന്ത്യന്‍ സൈന്യം പൂര്‍ണസജ്ജമാണെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് പ്രസ്താവനയിലൂടെ പറഞ്ഞു
ഇന്ത്യന്‍ സൈന്യം യുദ്ധത്തിനായി പൂര്‍ണസജ്ജം; ചൈനയ്ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: യുദ്ധത്തിനായി ഇന്ത്യ പൂര്‍ണ സജ്ജമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ്. ചൈന യുദ്ധത്തിനുള്ള സാഹചര്യമുണ്ടാക്കുകയാണെങ്കില്‍ മികച്ച പരിശീലനം നേടിയ, നല്ല രീതിയില്‍ തയാറെടുത്ത, മാനസികമായി കരുത്ത് നേടിയ ഇന്ത്യന്‍ സൈനികരെയാകും അവര്‍ക്ക് നേരിടേണ്ടി വരികയെന്നും പ്രസ്താവനയില്‍ പറയുന്നു- ദി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

കിഴക്കന്‍ ലഡാക്കില്‍ ശൈത്യ കാലത്തടക്കം പൂര്‍ണതോതിലുള്ള യുദ്ധത്തിനായി ഇന്ത്യന്‍ സൈന്യം പൂര്‍ണസജ്ജമാണെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് പ്രസ്താവനയിലൂടെ പറഞ്ഞു.

അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന, സമാധാനം ഇഷ്ടപ്പെടുന്ന രാഷ്ട്രമാണ് ഇന്ത്യ. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ തുടരുമ്ബോഴും സൈനിക തലത്തില്‍ ഇന്ത്യ പൂര്‍ണ തോതില്‍ സജ്ജമാണ്. ഇന്ത്യന്‍ സൈനികര്‍ ശൈത്യ കാലത്തെ യുദ്ധത്തില്‍ ഏറെ പരിചയ സമ്ബന്നരാണെന്നും വളരെ വേഗം പ്രവര്‍ത്തന സജ്ജരാകാന്‍ അവര്‍ മാനസികമായി തയാറാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യൻ സൈന്യത്തിന് പരിമിതികളുണ്ടെന്ന രീതിയിൽ ചൈനയിലെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതിർത്തിയിൽ ഇന്ത്യൻ സൈന്യം തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലെന്നും ശൈത്യകാലത്ത് ഇന്ത്യൻ സൈന്യത്തിന് യുദ്ധം ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു റിപ്പോർട്ട്. ഇതിന് മറുപടിയായാണ് നോർത്തേൺ കമാൻഡ് പുതിയ പ്രസ്താവന പുറത്തിറക്കിയത്.

Related Stories

Anweshanam
www.anweshanam.com