രാ​ജ്യ​ത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ടോ​ള്‍ ബൂ​ത്തു​ക​ള്‍ ഇ​ല്ലാ​താക്കും; നി​തി​ന്‍ ഗ​ഡ്ക​രി

പ​ക​രം ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്‌ ടോ​ള്‍ പി​രി​ക്കു​ന്ന സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​മെ​ന്നും അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു
രാ​ജ്യ​ത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ടോ​ള്‍ ബൂ​ത്തു​ക​ള്‍ ഇ​ല്ലാ​താക്കും; നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഒ​രു വ​ര്‍​ഷ​ത്തി​ന​കം ടോ​ള്‍ ബൂ​ത്തു​ക​ള്‍ ഇ​ല്ലാ​താ​ക്കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. പ​ക​രം ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്‌ ടോ​ള്‍ പി​രി​ക്കു​ന്ന സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​മെ​ന്നും അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

രാജ്യത്തുടനീളമുള്ള ടോള്‍ ബുത്തുകളും അവിശടയുള്ള നീണ്ട ക്യൂവും കഴിഞ്ഞ കാല കാര്യമായി ഇനി മാറും. വാ​ഹ​ന​ത്തി​ന്‍റെ ജി​പി​എ​സ് ഇ​മേ​ജിം​ഗ് മു​ഖേ​ന​യാ​കും പ​ണം ശേ​ഖ​രി​ക്കു​ക. ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ നി​ല​വി​ല്‍ 93 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം ന​ല്‍​കു​ന്ന​തെ​ന്നും നി​തി​ന്‍ ഗ​ഡ്ക​രി സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.

നേരത്തെ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനമായ ഫാസ്ടാഗ് എല്ലാ വാഹനങ്ങളിലും കേന്ദ്രം നിര്‍ബനധമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com