ഇന്ത്യ പിപിഇ കിറ്റ് നിര്‍മിക്കുന്നു: മറ്റ് ചിലര്‍ രാജ്യത്തിനെതിരെ ടൂള്‍ക്കിറ്റും; കേന്ദ്രമന്ത്രി

ടൂള്‍ക്കിറ്റ് നിര്‍മിച്ച് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് ദിഷ രവി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇന്ത്യ പിപിഇ കിറ്റ് നിര്‍മിക്കുന്നു: മറ്റ് ചിലര്‍ രാജ്യത്തിനെതിരെ ടൂള്‍ക്കിറ്റും; കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയെ തുരത്താന്‍ ലോകത്തിന് വേണ്ടി ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ചിലര്‍ രാജ്യത്തിനെതിരെ ടൂള്‍ക്കിറ്റ് നിര്‍മിക്കുന്നവെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്. ടൂള്‍ക്കിറ്റ് നിര്‍മിച്ച് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് ദിഷ രവി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ലോകരാഷ്ട്രങ്ങളെ തന്നെ പ്രതിസന്ധിയില്‍ ആക്കിയ കോവിഡിനെതിരെ ഇന്ത്യ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആളുകള്‍ ഇന്ത്യന്‍ ജനതയ്ക്കെതിരെ ടൂള്‍ക്കിറ്റ് ഉണ്ടാക്കുന്നു. ഇവരുടെ പ്രവര്‍ത്തി അപമാനം ഉളവാക്കുന്നതാണെന്നും കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com