കേന്ദ്രം നിര്‍ദേശിച്ച അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

അതിനിടയിൽ ട്വിറ്ററിന് ഒരു ബദൽ എന്ന രീതിയിൽ കൂ ആപ്പ് ഉപയോഗിച്ചേക്കും എന്ന് പ്രചാരണം നടക്കുന്നുണ്ട് .
കേന്ദ്രം നിര്‍ദേശിച്ച അക്കൗണ്ടുകള്‍ ട്വിറ്റര്‍  നീക്കം ചെയ്തു

ന്യൂഡൽഹി :കേന്ദ്രം നിര്‍ദേശിച്ച അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു . ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് എതിരെ ഇ ഡി അന്വേഷണം നടത്തും. ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ അനധികൃത സമ്പാദനം നടത്തിയെന്ന ആരോപണത്തിന്മേലാണ് അന്വേഷണം.

വന്‍കിട സ്ഥാപനങ്ങള്‍ക്കും ഭീകരവാദ സംഘടനകള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ അടക്കം ഈ സമൂഹ മാധ്യമങ്ങള്‍ സഹായം നല്‍കിയെന്നും ആരോപണമുണ്ട്. 2000 ത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കും.

കഴിഞ്ഞ ദിവസം രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമത്തിലെ പിഴവുകള്‍ തിരുത്തി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. അതിനിടയിൽ ട്വിറ്ററിന് ഒരു ബദൽ എന്ന രീതിയിൽ കൂ ആപ്പ് ഉപയോഗിച്ചേക്കും എന്ന് പ്രചാരണം നടക്കുന്നുണ്ട് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com