ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടതില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ല​ഡാ​ക്കി​ലും അ​രു​ണാ​ച​ല്‍ ‌പ്ര​ദേ​ശി​ലും ചൈ​ന​യ്ക്ക് ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്നും അ​വ​രു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടതില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനുള്ള അവകാശം ചൈനക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അതിര്‍ത്തി പ്രദേശത്തെ 44 പാലങ്ങള്‍ ഇന്ത്യ തുറന്നതിന് പിന്നാലെ ബെയ്ജിങ് നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ല​ഡാ​ക്കി​ലും അ​രു​ണാ​ച​ല്‍ ‌പ്ര​ദേ​ശി​ലും ചൈ​ന​യ്ക്ക് ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്നും അ​വ​രു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു.

അ​തി​ര്‍​ത്തി മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​യി ഇ​ന്ത്യ ന​ട​ത്തു​ന്ന നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രും. ഇ​തി​നെ എ​തി​ര്‍​ക്കാ​ന്‍ ചൈ​ന​യ്ക്ക് ഒ​രു അ​ധി​കാ​ര​വു​മി​ല്ല. ല​ഡാ​ക്ക്, ജ​മ്മു കാഷ്മീ​ര്‍ എ​ന്നീ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും ശ്രീ​വാ​സ്ത​വ വ്യ​ക്ത​മാ​ക്കി. ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലെ ത​ന്നെ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശും ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. അത് അങ്ങനെ തന്നെ തുടരും. ഈ ​വ​സ്തു​ത ഉ​ന്ന​ത ത​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ ചൈ​നീ​സ് പ​ക്ഷ​ത്തെ പ​ല​ത​വ​ണ വ്യ​ക്ത​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി ഇന്ത്യ മാറ്റിയത് നിയമവിരുദ്ധമായാണെന്നും ചൈന അത് അംഗീകരിച്ചിട്ടില്ലെന്നും അതിര്‍ത്തി പ്രദേശത്തെ പാലങ്ങള്‍ ഇന്ത്യ തുറന്നതിന് പിന്നാലെ ചൈന പറഞ്ഞിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈന്യത്തെയും ആയുധങ്ങളെയും അതിവേഗം എത്തിക്കാന്‍ പുതിയ പാലങ്ങള്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതിര്‍ത്തിയില്‍ ഇന്ത്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ് സംഘര്‍ഷത്തിന്റെ മൂലകാരണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com