കരുത്ത് വര്‍ദ്ധിപ്പിച്ച് ഇന്ത്യ; 33 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കര്‍ അനുമതി
India

കരുത്ത് വര്‍ദ്ധിപ്പിച്ച് ഇന്ത്യ; 33 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കര്‍ അനുമതി

പന്ത്രണ്ട് സുഖോയ് എസ്‌യു-30 യുദ്ധവിമാനങ്ങളും ഇരുപത്തിയൊന്ന് മിഗ് 29 വിമാനങ്ങള്‍ക്കുമാണ് അനുമതി ലഭിച്ചത്

By News Desk

Published on :

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ. മുപ്പത്തിമൂന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത പ്രതിരോധ മീറ്റിംഗിലാണ് ഈ തീരുമാനമുണ്ടായത്.

പന്ത്രണ്ട് സുഖോയ് എസ്‌യു-30 യുദ്ധവിമാനങ്ങളും ഇരുപത്തിയൊന്ന് മിഗ് 29 വിമാനങ്ങള്‍ക്കുമാണ് അനുമതി ലഭിച്ചത്. ഇതോടൊപ്പം നിലവിലുള‌ള മിഗ്-29 വിമാനങ്ങള്‍ നവീകരിക്കാനും തീരുമാനമായി.

18148 കോടി ഇതിനായി ചെലവാക്കും. വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി 248 മിസൈലുകള്‍ വാങ്ങും. ഡിആര്‍ഡിഒയുടെ ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ് മിസൈൽ വികസനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ആകെ 38,900 കോടിയുടെ ഇടപാടുകൾക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. മിഗ് വിമാനങ്ങള്‍ വാങ്ങുവാനും നവീകരിക്കാനും റഷ്യയുമായി 7418 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.

റഷ്യന്‍ സഹായത്തോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടികല്‍ ലിമിറ്റഡ് (എച്ച്‌എഎല്‍) എസ്‌യു-30 എംകെഐ വിമാനനിര്‍മ്മാണത്തിന് ചിലവാകുക 10730 കോടിയുടേതാണ്. ആകെ മൊത്തം 18148 കോടി രൂപയുടെ അടിയന്തിര അനുമതിയാണ് നല്‍കിയിരിക്കുന്നത്.

ആകെ 38,900 കോടിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടു. അസ്ത്ര മിസൈലുകള്‍, പിനാക റോക്കറ്റ് ലോഞ്ചര്‍ എന്നിവയും വാങ്ങുന്നുണ്ട്.

അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം തുടരുമ്പോഴാണ് ഇത്തരത്തിലുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Anweshanam
www.anweshanam.com