മത സംഘർഷങ്ങൾ കുറയ്ക്കാൻ മിശ്രവിവാഹങ്ങൾക്ക് കഴിയുമെന്ന് നിരീക്ഷണവുമായി സുപ്രിംകോടതി

സങ്കീർണമായ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്നും ഇതിനായി പൊലീസ് അധികൃതർ എട്ട് ആഴ്ചയ്ക്കകം മാർഗരേഖ തയാറാക്കണമെന്നും കോടതി നിർദേശിച്ചു.
മത സംഘർഷങ്ങൾ കുറയ്ക്കാൻ മിശ്രവിവാഹങ്ങൾക്ക് കഴിയുമെന്ന്  നിരീക്ഷണവുമായി സുപ്രിംകോടതി

ന്യൂഡൽഹി :ജാതി, മത സംഘർഷങ്ങൾ കുറയ്ക്കാൻ മിശ്രവിവാഹങ്ങൾക്ക് കഴിയുമെന്ന് നിരീക്ഷണവുമായി സുപ്രിംകോടതി. വിദ്യാഭ്യാസമുള്ള യുവത, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്റെ നടപ്പുരീതികളിൽ മാറ്റംവരുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി .

കർണാടക സ്വദേശിയായ യുവതിയും ഉത്തർപ്രദേശുകാരനായ യുവാവും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രധാന നിരീക്ഷണം കോടതി നടത്തിയത് . ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽപ്പെട്ടതാണ്.

സങ്കീർണമായ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്നും ഇതിനായി പൊലീസ് അധികൃതർ എട്ട് ആഴ്ചയ്ക്കകം മാർഗരേഖ തയാറാക്കണമെന്നും കോടതി നിർദേശിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com