ഇന്ത്യ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്;നീതി ആയോഗ് ഉപാധ്യക്ഷന്റെ മുന്നറിയിപ്പ്

ഇന്ത്യ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്;നീതി ആയോഗ് ഉപാധ്യക്ഷന്റെ മുന്നറിയിപ്പ്

കൊറോണ ഒന്നാം വരവിൽ നിന്ന് കരകയറിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലേക്ക് നിലം പതിക്കുമെന്ന് മുന്നറിയിപ്പുമായി നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. കൊറോണയുടെ രണ്ടാം വരവിൽ സാമ്പത്തിക മേഖലയിലുണ്ടായേക്കാവുന്ന തകര്‍ച്ചയെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുണ്ടായ സമ്മർദ്ദം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പരിശോധിച്ച ശേഷം മാത്രമെ പുതിയ സാമ്പത്തിക പാക്കേജുകള്‍ കൊണ്ടുവരുന്നതില്‍ വ്യക്തതയുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് ആദ്യം സൃഷ്ടിച്ച പ്രശ്നങ്ങളെക്കാള്‍ സങ്കീര്‍ണമാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാല്‍ 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 11 % വളര്‍ച്ച നേടുമെന്നും രാജീവ് കുമാര്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com