ലഖ്ബീർ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു ഡൽഹി പോലീസ്

ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ലഖ്ബീർ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു ഡൽഹി പോലീസ്

ന്യൂഡൽഹി :റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഭവത്തിൽ പ്രതി ലഖ്ബീർ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു ഡൽഹി പോലീസ് .

റിപ്പബ്ലിക് ദിന സംഘർഷത്തിലെ മുഖ്യപ്രതികളായ ദീപ് സിദ്ദുവിനെയും ഇക്ബാൽ സിംഗിനെയും ഇന്നലെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുത്തിരുന്നു.

കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജമാക്കിയതിന് പിന്നാലെയാണ് പ്രതി ലഖാ സിദ്ധാന എന്ന ലഖ്ബീർ സിംഗിനെ കണ്ടെത്താൻ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം എൺപത്തിയൊന്നാം ദിവസമായി തുടരുകയാണ് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com