കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ഭീരുവാണെന്നും ചൈനയ്‌ക്കെതിരായി നിലപാടെടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി .
കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി .ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു .

പ്രധാനമന്ത്രി ഭീരുവാണെന്നും ചൈനയ്‌ക്കെതിരായി നിലപാടെടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി .പാംഗോങ് തടാകത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളില്‍നിന്ന് ഇന്ത്യയും ചൈനയും ബുധനാഴ്ച മുതല്‍ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് രാഹുലിന്റെ വിമർശനം .ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനു വടക്കുള്ള ഫിംഗര്‍ എട്ടിലേക്കും ഇന്ത്യ ഫിംഗര്‍ മൂന്നിലെ ധന്‍സിങ് ഥാപ പോസ്റ്റിലേക്കും പിന്മാറുമെന്നുമാണ് പ്രതിരോധ മന്ത്രി അറിയിച്ചത്.എന്നാല്‍ ഫിംഗര്‍ നാല് ഇന്ത്യയുടെ ഭൂപ്രദേശമാണെന്നും അവിടെ നിന്ന് എന്തിന് ഫിംഗര്‍ മൂന്നിലേക്ക് മാറുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യം .

'പ്രധാനമന്ത്രി ഒരു ഭീരുവാണ്. ചൈനയ്‌ക്കെതിരേ നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതാണ് വസ്തുത. നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം ചൈനയ്ക്കെതിരേ നിലകൊളളാന്‍ തയ്യാറാണ്. വ്യോമസേന തയ്യാറാണ്, നാവികസേന തയ്യാറാണ്. പക്ഷേ പക്ഷേ നമ്മുടെ പ്രധാനമന്ത്രി തയ്യാറല്ല.' അദ്ദേഹം വിമർശനം കടുപ്പിച്ചു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com