പ്ര​ധാ​ന​മ​ന്ത്രിയുടെ പരിപാടിയിൽ ക​റു​ത്ത മാ​സ്‌​കി​ന് വി​ല​ക്ക്

പ​രി​പാ​ടി​ക്കെ​ത്തു​ന്ന​വ​ര്‍ ക​റു​പ്പൊ​ഴി​കെ മ​റ്റ് നി​റ​ത്തി​ലു​ള്ള മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ര്‍​ദേ​ശം.
പ്ര​ധാ​ന​മ​ന്ത്രിയുടെ പരിപാടിയിൽ ക​റു​ത്ത മാ​സ്‌​കി​ന് വി​ല​ക്ക്

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ചെ​ന്നൈ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ക​റു​ത്ത മാ​സ്‌​കി​ന് വി​ല​ക്ക്. ക​റു​ത്ത മാ​സ്‌​ക് ധ​രി​ച്ച​ത് മാ​റ്റ​ണമെ​ന്ന് പൊലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​പാ​ടി​ക്കെ​ത്തു​ന്ന​വ​ര്‍ ക​റു​പ്പൊ​ഴി​കെ മ​റ്റ് നി​റ​ത്തി​ലു​ള്ള മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ര്‍​ദേ​ശം. ചെ​ന്നൈ മെ​ട്രൊ ഒ​ന്നാം ഘ​ട്ടം ദീ​ര്‍​ഘി​പ്പി​ച്ച പാ​ത ഇ​ന്ന് മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും.

3,770 കോ​ടി രൂ​പ ചെ​ല​വാ​ക്കി​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വാ​ഷ​ര്‍​മാ​ന്‍​പേ​ട്ട് മു​ത​ല്‍ വിം​കോ ന​ഗ​ര്‍ വ​രെ​യാ​ണ് മെ​ട്രൊ നീ​ട്ടി​യ​ത്. ചെന്നൈ സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്കായിരിക്കും പ്രധാനമന്ത്രി എത്തുക .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com