രാജ്യത്ത് 42 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; സ്ഥിതി അതീവഗുരുതരം
India

രാജ്യത്ത് 42 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; സ്ഥിതി അതീവഗുരുതരം

ഇന്നലെ മാത്രം 1016 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 71642 ആയി.

News Desk

News Desk

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 90,802 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,04614 ആയി ഉയര്‍ന്നു. ഇതില്‍ 8.82 ലക്ഷം സജീവ കേസുകളാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഇന്ത്യയില്‍ 90,000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം 1016 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 71642 ആയി. 77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ബ്രസീലില്‍ 4,137,606 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 126,686 പേര്‍ രോഗം മൂലം മരണമടഞ്ഞു. 3,317,227 പേര്‍ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. അമേരിക്കയില്‍ 6,460,250 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 193,250 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,725,970 ആയി.

Anweshanam
www.anweshanam.com