ചാരക്കണ്ണുമായി പറക്കാന്‍ ആറ് പോസിഡോണ്‍ വിമാനംകൂടി ഇന്ത്യന്‍ നിരയിലേക്ക്

അമേരിക്കയില്‍ നിന്ന് ആറ് പോസിഡോണ്‍ 81 വിമാനം കൂടി വാങ്ങാനായുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു.
ചാരക്കണ്ണുമായി പറക്കാന്‍ ആറ് പോസിഡോണ്‍ വിമാനംകൂടി ഇന്ത്യന്‍ നിരയിലേക്ക്

അമേരിക്കയില്‍ നിന്ന് ആറ് പോസിഡോണ്‍ 81 വിമാനം കൂടി വാങ്ങാനായുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. 1.8 ഡോളര്‍ നല്‍കിയാണ് ഇന്ത്യ പോസിഡോണ്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യ അത്യാധുനിക നിരീക്ഷണ വിമാനമായ പോസിഡോണ്‍ 81 നെ നേരത്തെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്.

മേഖലയിലെ സമുദ്രത്തില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആറ് പോസിഡോണ്‍ വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ നിരയിലേക്ക് എത്തുന്നത്. അന്തര്‍വാഹിനി, രഹസ്യാന്വേഷണം, നിരീക്ഷണം, ഇലക്ട്രോണിക് ജാമിങ് എന്നിവ കൂടുതല്‍ ശക്തമാക്കുന്നത് മുന്‍നിര്‍ത്തിയാണ് കൂടുതല്‍ പി81 വാങ്ങുന്നത്. 2009ലാണ് ഇന്ത്യ ആദ്യമായി പി 81 വിമാനങ്ങള്‍ വാങ്ങുന്നത്. 2.1 ദശലക്ഷം ഡോളര്‍ നല്‍കിയാണ് ഇന്ത്യ അന്ന് എട്ട് പി 81 വിമാനങ്ങള്‍ വാങ്ങിയത്.

ദീര്‍ഘദൂര യുദ്ധമേഖലകളിലും രഹസ്യാന്വേഷണ-നിരീക്ഷണ പറലുകള്‍ക്കും അനുയോജ്യമാണ് പി 81വിമാനങ്ങള്‍. മിസൈലുകളേയും റോക്കറ്റുകളേയും വഹിക്കാനുള്ള ശേഷിയും പി 81 വിമാനങ്ങള്‍ക്കുണ്ട്. ദക്ഷിണ ചൈനാ കടലിനെ സൈനികവല്‍ക്കരിക്കാനും കടലിലെ അതിര്‍ത്തി വിപുലീകരിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ പി-81 വിമാനങ്ങള്‍ വാങ്ങുന്നത്.

Related Stories

Anweshanam
www.anweshanam.com