പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ

മുതിർന്ന ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിക്കും .
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയില്‍ ബിജെപി യോഗത്തിലും പങ്കെടുക്കാൻ സാധ്യത ഏറെയാണ് .

ചെന്നൈയില്‍ നിന്ന് കൊച്ചിയിൽ എത്തുന്ന അദ്ദേഹം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിൽ പങ്കു ചേർന്നേക്കും .14 ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.

മുതിർന്ന ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിക്കും .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com