തുടർച്ചയായ 75 ദിവസങ്ങൾക്കു ശേഷം മഹാരാഷ്ട്രയിൽ അയ്യായിരത്തിന് മുകളിൽ കോവിഡ് കേസുകൾ

അഞ്ചിൽ കൂടുതൽ രോഗികൾ ഉള്ള കെട്ടിടങ്ങൾ സീൽ ചെയ്യും. ഹോം ക്വാറന്റീനിൽ ഉള്ളവരുടെ കയ്യിൽ മുദ്രകുത്തും
തുടർച്ചയായ 75 ദിവസങ്ങൾക്കു ശേഷം മഹാരാഷ്ട്രയിൽ  അയ്യായിരത്തിന് മുകളിൽ  കോവിഡ്  കേസുകൾ

മുംബൈ :തുടർച്ചയായ 75 ദിവസങ്ങൾക്കു ശേഷം മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വ്യാഴാഴ്ച അയ്യായിരത്തിന് മുകളിൽ എത്തി. മുംബൈയിൽ 736 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഹോം ക്വാറന്റീൻ, വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ മാർഗനിർദേശങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

സബർബൻ റെയിൽവേയിൽ മാസ്ക് ഇല്ലാതെ സഞ്ചരിക്കുന്ന യാത്രക്കാരെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.

അഞ്ചിൽ കൂടുതൽ രോഗികൾ ഉള്ള കെട്ടിടങ്ങൾ സീൽ ചെയ്യും. ഹോം ക്വാറന്റീനിൽ ഉള്ളവരുടെ കയ്യിൽ മുദ്രകുത്തും.കോവിഡ‍ിന്റെ ബ്രസീൽ വകഭേദം നിയന്ത്രിക്കുന്നതിനായി ബ്രസീലിൽനിന്നു മുംബൈയിൽ എത്തുന്നവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്നും ബിഎംസി അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com