രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇല്ല:അമിത് ഷാ

രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ  ഇല്ല:അമിത് ഷാ

കൊൽക്കത്ത: രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിന് എതിരെ രാജ്യം ഒറ്റകെട്ടായി പോരാട്ടം നടത്തുകയാണെന്നും ഇതിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലായിരുന്നു പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് പറയുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഇല്ല .അവിടെ 60 ,000 കേസുകൾ റിപ്പോർട്ട് ചെയ്തു. ബംഗാളിൽ 4000 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com