റിപബ്ലിക്​ ദിന പ​രേ​ഡി​ല്‍ മുഖ്യാതിഥിയായി​ ബോറിസ്​ ജോണ്‍സണ്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​വം​ബ​ര്‍ 27ന് ​ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ച​താ​യാ​ണ് റിപ്പോര്‍ട്ട്
റിപബ്ലിക്​ ദിന പ​രേ​ഡി​ല്‍ മുഖ്യാതിഥിയായി​ ബോറിസ്​ ജോണ്‍സണ്‍

ന്യൂ​ഡ​ല്‍​ഹി: 2021 ലെ ​ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ല്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ മു​ഖ്യാ​തി​ഥി ആ​യേ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​വം​ബ​ര്‍ 27ന് ​ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ച​താ​യാ​ണ് റിപ്പോര്‍ട്ട്.

യു​കെ ആ​തി​ഥേ​യ​രാ​കു​ന്ന അ​ടു​ത്ത വ​ര്‍​ഷ​ത്തെ ജി ​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ന​രേ​ന്ദ്ര മോ​ദി​യേ​യും ക്ഷ​ണി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ബോറിസ്​ ജോണ്‍സണുമായുള്ള ടെലിഫോണ്‍ സംഭാഷത്തിന്​ പിന്നാലെ വ്യാപാരം, നിക്ഷേപം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം, കോവിഡ്​ 19നെ പ്രതിരോധിക്കല്‍ തുടങ്ങിയവയിലെല്ലാം യു.കെയുമായി പരസ്​പര സഹകരണം ഉറപ്പാക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്​. ഇന്ത്യ-യു.കെ ബന്ധം കൂടുതല്‍ ശക്​തമാക്കണമെന്ന്​ ബോറിസ്​ ജോണ്‍സണും ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com