ചൈനീസ് വിറ്റാമിൻ-സിയിന്മേൽ ആൻ്റി-ഡമ്പിങ്ങ് നികുതി ചുമത്തണമെന്നാവശ്യം
India

ചൈനീസ് വിറ്റാമിൻ-സിയിന്മേൽ ആൻ്റി-ഡമ്പിങ്ങ് നികുതി ചുമത്തണമെന്നാവശ്യം

ബജാജ് ഹെൽത്ത്കെയർ ലിമിറ്റഡ് വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ വ്യാപാര പരിഹാര ഡയറക്ടട്രേറ്റിന് (ഡിജിടിആർ) നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം

News Desk

News Desk

ന്യൂഡൽഹി: ഇന്ത്യൻ മരുന്നുല്പാ‌ദനത്തിനായി ചൈനയിൽ നിന്ന് വിറ്റാമിൻ - സി ഡമ്പ് ചെയ്തതുവെന്ന ആരോപണത്തെകുറിച്ച് ഇന്ത്യ അന്വേഷണം ആരംഭിച്ചു. ബജാജ് ഹെൽത്ത്കെയർ ലിമിറ്റഡ് വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ വ്യാപാര പരിഹാര ഡയറക്ടട്രേറ്റിന് (ഡിജിടിആർ) നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം - ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

ചുരുങ്ങിയ വിലയിൽ വിറ്റാമിൻ-സി വ്യാപകമായി ഇന്ത്യയിലേക്ക് കയറ്റിയ്ക്കുകയാണ് ചൈന. ഇത് ആഭ്യന്തര വിപണിയെ ബാധിക്കുന്നു. ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതിയിൽ ആന്റി ഡമ്പിങ്ങ് തീരുവ ചുമത്തണമെന്നാവശ്യം പരാതിയിലുന്നയിച്ചിട്ടുണ്ടെന്ന് ബജാജ് ഹെൽത്ത് കെയർ പറഞ്ഞു. പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നതിനാലാണ് അതോറിറ്റിയുടെ അന്വേഷണം. ചൈനയിൽ നിന്നുള്ള ഉല്പന്നം ഇന്ത്യൻ വിപണിയിൽ എങ്ങനെ ബാധിക്കുന്നവെന്നത് ഡയറക്ടറേറ്റ് അന്വേഷിക്കും.

ഡമ്പിങ്ങുണ്ടെന്നും അത് ആഭ്യന്തര ഉല്പാദകരുടെ ഉല്പന്നത്തിൻ്റെ വിപണി വിലയെ ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയാൽ ആന്റി-ഡമ്പിങ്ങ് തീരുവ വർദ്ധിപ്പിക്കുന്നതിന് ഡിജി‌ടി‌ആർ ശുപാർശ ചെയ്യും. ഇതുപ്രകാരം ധനമന്ത്രാലയമായിരിക്കും ആന്റി-ഡമ്പിങ്ങ് തീരുവ ചുമത്തുക. ചൈനക്കെതിരെ ആന്റി-ഡമ്പിങ്ങ് തീരുവ ചുമത്തുന്നുവെങ്കിലത് ആഭ്യന്തര വിറ്റാമിൻ-സി വ്യവസായത്തിന് ഗുണകരമാകും.

പരാതി സംബ്ബന്ധിച്ച അന്വേഷണ കാലയളവ് 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയാണ്. അന്വേഷണത്തിൽ 2016 -19 ഏപ്രിൽ കാലഘട്ടത്തിലെ ഇന്ത്യയിലേക്കുള്ള ചൈനിസ് വിറ്റാമിൻ - സി കയറ്റുമതി കണക്കുകൾ പരിശോധിക്കും. ഒരു രാജ്യമോ സ്ഥാപനമോ ആഭ്യന്തര വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വസ്തു/ഉല്പന്നം/ചരക്ക് കയറ്റുമതി ചെയ്യുമ്പോൾ അത് ആഭ്യന്തര വിപണിയെ ബാധിക്കുന്നു. ഇതിനു പരിരക്ഷയെന്നോണമാണ് ആൻ്റി-ഡമ്പിങ്ങ് നികുതി ചുമത്തൽ.

ആഗോള വ്യാപാര മാനദണ്ഡങ്ങൾ അനുസരിച്ച് ആഭ്യന്തര നിർമ്മാതാക്കളുമായി വിദേശ കമ്പനികൾക്ക് /ഉല്പാദകർക്ക് ആരോഗ്യകരമായ വിപണി മത്സരങ്ങൾ അനുവദനീയമാണ്. ഇതിനു വിരുദ്ധമായി ഏറ്റവും ചുരുങ്ങിയ വിലയിൽ കയറ്റുമതി ചെയ്താൽ അതിനുമേൽ തീരുവ ചുമത്താൻ കയറ്റുമതി - ബാധിത രാജ്യത്തിന് അവകാശമുണ്ട്. ലഡാക്ക് പ്രതിസന്ധി മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ ചൈനക്കെതിരെ വിറ്റാമിൻ - സി വ്യാപാരത്തിൽ ഇന്ത്യ ആൻ്റി-ഡമ്പിങ്ങ് തീരുവ ചുമത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല.

Anweshanam
www.anweshanam.com