അതിര്‍ത്തിയില്‍ അതീവജാഗ്രത; ആക്രമിച്ചത് ഇന്ത്യയെന്ന് വീണ്ടും ചൈന
India

അതിര്‍ത്തിയില്‍ അതീവജാഗ്രത; ആക്രമിച്ചത് ഇന്ത്യയെന്ന് വീണ്ടും ചൈന

അതിര്‍ത്തിയിലെ സന്നാഹങ്ങള്‍ ഇന്ത്യ വർധിപ്പിച്ചിരുന്നു. കൂടുതല്‍ വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്കില്‍ എത്തിച്ചു

By News Desk

Published on :

ചൈന: ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ അതീവജാഗ്രത. ഗല്‍വാന്‍ താഴ്വരയില്‍ നിന്ന് പിന്‍മാറാന്‍ ചൈന തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്ത്യ കൂടുതൽ ജാഗ്രതയിലാണ്. ഇതിന്റെ ഭാഗമായി അതിര്‍ത്തിയിലെ സന്നാഹങ്ങള്‍ ഇന്ത്യ വർധിപ്പിച്ചിരുന്നു. കൂടുതല്‍ വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്കില്‍ എത്തിച്ചു. വ്യോമസേന മേധാവി ലഡാക്കില്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി.

അതേസമയം, ആദ്യം ആക്രമണം നടത്തിയത് ഇന്ത്യയാണെന്ന് ആവര്‍ത്തിച്ച്‌ ചൈന രംഗത്തെത്തി. ഗല്‍വാന്‍ താഴ്വര വര്‍ഷങ്ങളായി ചൈനയുടേതാണെന്നും, നിയന്ത്രണരേഖ കടന്ന് ഇന്ത്യ റോഡ് നിര്‍മ്മാണം നടത്തിയെന്നും, അതിര്‍ത്തിയിലെ സ്ഥിരത ഇല്ലാതാക്കിയ നടപടിയാണിതെന്നും ചൈനീസ് വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി.

എന്നാൽ, ഇന്ത്യയിലെ ഒരിഞ്ച് ഭൂമിയും ആരും കൈയ്യേറിയില്ല എന്ന വിശദീകരണത്തില്‍ അസ്വാഭാവികത ആരോപിച്ചു പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇന്ത്യന്‍ ഭാഗത്ത് ചൈന നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞതെന്തിന് എന്ന പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നു.

Anweshanam
www.anweshanam.com