അന്താരാഷ്ട്ര സഖ്യ സംവിധാനത്തില്‍ രാജ്യമൊരിക്കലും കക്ഷിയാവില്ല: വിദേശകാര്യ മന്ത്രി

നെഹ്രുവിന്റെ ചേരിചേരാ നയം ഒരു പഴഞ്ചന്‍ ചിന്തയാണെങ്കിലും, അന്താരാഷ്ട്ര സഖ്യ സംവിധാനത്തില്‍ രാജ്യമൊരിക്കലും കക്ഷിയാവില്ലെന്ന് എസ് ജയശങ്കര്‍.
അന്താരാഷ്ട്ര സഖ്യ സംവിധാനത്തില്‍ രാജ്യമൊരിക്കലും കക്ഷിയാവില്ല: വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: നെഹ്രുവിന്റെ ചേരിചേരാ നയം ഒരു പഴഞ്ചന്‍ ചിന്തയാണെങ്കിലും, അന്താരാഷ്ട്ര സഖ്യ സംവിധാനത്തില്‍ രാജ്യമൊരിക്കലും കക്ഷിയാവില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.സിഎന്‍ബിസി -ടിവി 18 സംഘടിപ്പിച്ച ഒരു വിര്‍ച്വല്‍ കോണ്‍ഫറന്‍സ് പരിപാടിയില്‍ 'ലോകം പുനഃസന്തുലിതമാകുമ്ബോള്‍ ഭാരതത്തിനു മുമ്ബില്‍ സൃഷ്ട്ടിക്കപ്പെടുന്ന അവസരങ്ങള്‍'എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോള പ്രശ്നങ്ങളില്‍ ലോകശക്തികളുടെ ഇടപെടല്‍ കുറഞ്ഞത് ഇന്ത്യ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ പോലുള്ള ഇടത്തരം ശക്തികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതു കൊണ്ടു തന്നെ ഇത്തരം രാഷ്ട്രങ്ങളുമായി ചേരി ചേര്‍ന്നു നിന്നിരുന്ന രാജ്യങ്ങള്‍ക്ക് പല കാര്യങ്ങളിലും സ്വന്തം തീരുമാനമെടുക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്.ഇന്ത്യ ഒരു സഖ്യകക്ഷിയുടെ ഭാഗമാവാത്തതിനാല്‍ ഇന്ത്യക്ക് അന്നും ഇന്നും സ്വന്തമായുള്ള തീരുമാനങ്ങളുണ്ടെന്ന് മന്ത്രി എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com