35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഐഎല്‍ഒ അദ്ധ്യക്ഷ സ്ഥാനത്ത്

ഇന്ത്യയുടെ അപൂര്‍വ ചന്ദ്രയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  ഇന്ത്യ ഐഎല്‍ഒ അദ്ധ്യക്ഷ സ്ഥാനത്ത്

ന്യൂ ഡല്‍ഹി: 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. ഐഎല്‍ഒയുടെ ഗവേണിങ് ബോഡിയുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്ത്യയുടെ അപൂര്‍വ ചന്ദ്രയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജൂണ്‍ 2021വരെയായിരിക്കും കാലാവധി. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര തൊഴില്‍ സംബന്ധിയായ നയങ്ങളും അജണ്ടകളും തീരുമാനിക്കുന്ന കൂട്ടായ്മയാണ് ഐഎല്‍ഒ.

ഇന്ത്യയുടെ തൊഴില്‍നിയമ ഭേദഗതികളെക്കുറിച്ചും, കേന്ദ്ര ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തില്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിലും ഐഎല്‍ഒ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com