രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്;തുടര്‍ച്ചയായ പതിനൊന്നാം ദിനം

കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 90 രൂപ 04 പൈസയും ഡീസലിന്റെ വില 86 രൂപ 27 പൈസയുമാണ്
രാജ്യത്ത് ഇന്ധനവിലയിൽ  ഇന്നും വർദ്ധനവ്;തുടര്‍ച്ചയായ പതിനൊന്നാം  ദിനം

ന്യൂഡൽഹി :രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർദ്ധനവ് . പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്.

ഫെബ്രുവരിയില്‍ മാത്രം ഇത് 12 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഈ മാസം മാത്രം പെട്രോളിന് 3.52 രൂപയും ഡീസലിന് 3.92 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ആദ്യമായി ലിറ്ററിന് 90 രൂപ പിന്നിട്ടു.

കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 90 രൂപ 04 പൈസയും ഡീസലിന്റെ വില 86 രൂപ 27 പൈസയുമാണ്.തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 76 പൈസയും ഡീസലിന് 86 രൂപ 26 പൈസയുമാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com