ഇന്ധനവിലയിൽ ഓരോ രൂപ വീതം കുറയ്ക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം .
ഇന്ധനവിലയിൽ  ഓരോ രൂപ വീതം കുറയ്ക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം

കൊൽക്കത്ത :പെട്രോൾ ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയ്ക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം .ഇന്ന് അര്‍ദ്ധരാത്രിയോടെ വിലക്കുറവ് പ്രാബല്യത്തില്‍ വരും.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം .നികുതിയില്‍ ഇളവ് വരുത്തിയാണ് ബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ കുറവ് വരുത്തുക.

അതേ സമയം അസമില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ അഞ്ച് രൂപയും മദ്യനികുതിയില്‍ 25 ശതമാനവും കുറവ് വരുത്തിയിരുന്നു .ധനമന്ത്രി ഹിമാന്ത ബിശ്വാസ് ആണ് നിരക്കുകള്‍ കുറച്ച കാര്യം പ്രഖ്യാപിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com