കർഷകർ രാജ്യത്തിൻറെ നെടുംതൂൺ : പ്രധാന മന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടക്കുന്ന ഈ സമയത്തു പ്രധാനമന്ത്രിയുടെ വാക്കുകൾ അവരെ സ്വാധീനിക്കാനുള്ളസാധ്യത ഏറെയാണ് .
കർഷകർ രാജ്യത്തിൻറെ നെടുംതൂൺ : പ്രധാന മന്ത്രി നരേന്ദ്ര മോദി

ഗോരഖ്പൂർ :കർഷകരാണ് രാജ്യത്തിൻറെ വികസനത്തിന് പിന്നിലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി .കോവിഡ് മഹാമാരിക്ക് ഇടയിൽ പോലും മാത്രമല്ല ,കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ കേന്ദ്രത്തിന്റെ പല പദ്ധതികളും കർഷകർക്ക് ഗുണകരമായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു .

ഗോരഖ്പൂരിൽ ഒരു ചടങ്ങിന് ഇടയിൽ വീഡിയോ കോൺഫെറെൻസിലൂടെ സംസാരിക്കുക ആയിരുന്നു അദ്ദേഹം .ചൗരി ചൗരാ സമരത്തിൽ കർഷകരുടെ പങ്കു ചെറുത് അല്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .ഐക്യമാണ് രാജ്യത്തിൻറെ ശക്തിയെന്നും അത് ഒരിക്കലും ചോരാൻ പാടില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു .

കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി കേന്ദ്ര ബജറ്റ് കൊണ്ട് തിരിച്ചുവരുമെന്നും അതിൽ യാതൊരു ആശങ്കയ്ക്ക് ഇടമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു .മറ്റു പല രാജ്യങ്ങളും നമ്മുടെ കോവിഡ് വാക്‌സിനേഷനെ പ്രശംസിച്ചു രംഗത്ത് എത്തിയിട്ടുണ്ട് .ഇത് വളരെ വിപ്ലവകരമായ മാറ്റമാണെന്നും അദ്ദേഹം വിവരിച്ചു .

രാജ്യത്ത് കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടക്കുന്ന ഈ സമയത്തു പ്രധാനമന്ത്രിയുടെ വാക്കുകൾ അവരെ സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണ് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com