രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി
India

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി

By News Desk

Published on :

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി. ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ജൂലൈ 15 വരെ വിലക്ക് നീട്ടി ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഇതാണ് വീണ്ടും നീട്ടിയിരിക്കുന്നത്.

2020 ജൂലായ് 15 വരെ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്‌ട്ര പാസഞ്ചര്‍ ഫ്ലൈറ്റുകള്‍ താല്‍ക്കാലികമായി നിറുത്തിവയ്ക്കുമെന്ന ജൂണ്‍ 26 ലെ സര്‍ക്കുലറില്‍ മാറ്റം വരുത്തി ജൂലായ് 31 വരെ സമയപരിധി നീട്ടാന്‍ തീരുമാനിച്ചതായി ഏവിയേഷന്‍ റെഗുലേറ്റര്‍ വ്യക്തമാക്കി. കേസ് അടിസ്ഥാനത്തില്‍ യോഗ്യതയുള്ള അതോറിറ്റി തിരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം അന്താരാഷ്‌ട്ര ഷെഡ്യൂള്‍ ഫ്ലൈറ്റുകള്‍ അനുവദിച്ചേക്കുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സര്‍ക്കുലറില്‍ പറഞ്ഞു.

കോവിഡ് പകര്‍ച്ചവ്യാധി മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 25 നാണ് രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത്. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലുള്ള അയവ് പ്രഖ്യാപിച്ച ശേഷം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍ ഭാഗികമായി പുനരാരംഭിച്ചിരുന്നു.

Anweshanam
www.anweshanam.com