ഇ​ന്ത്യ​യ്ക്ക് യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ അം​ഗ​ത്വം
India

ഇ​ന്ത്യ​യ്ക്ക് യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ അം​ഗ​ത്വം

താത്ക്കാലിക അംഗമായാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. 2021-2022 വര്‍ഷത്തേക്കാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചത്

Sreehari

ജനീവ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യക്ക് അംഗത്വം. താത്ക്കാലിക അംഗമായാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. 2021-2022 വര്‍ഷത്തേക്കാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചത്.

194 അംഗ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യക്ക് 184 വോട്ടുകളാണ് ലഭിച്ചത്. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി.

ഇന്ത്യക്ക് പുറമെ, അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും രക്ഷാസമിതിയില്‍ അംഗത്വം നേടി. അതേസമയം, കാനഡ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. സമിതിയില്‍ ആകെ 15 അംഗങ്ങളാണുള്ളത്. ഇതില്‍ 5 രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമുണ്ട്.

1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ യു​എ​ന്‍ ര​ക്ഷാ​സ​മി​തി അം​ഗ​മാ​യി​രു​ന്നി​ട്ടു​ണ്ട്. 2011-12 ലാ​യി​രു​ന്നു ഇ​ന്ത്യ ഏ​റ്റ​വു​മൊ​ടു​വി​ല്‍ ര​ക്ഷാ​സ​മി​തി അം​ഗ​മാ​യ​ത്.

Anweshanam
www.anweshanam.com