കുൽഭൂഷൺ ജാദവ് കേസ്: അഭിഭാഷകനെ നിർദ്ദേശിക്കാതെ ഇന്ത്യ
India

കുൽഭൂഷൺ ജാദവ് കേസ്: അഭിഭാഷകനെ നിർദ്ദേശിക്കാതെ ഇന്ത്യ

ഇന്ത്യയ്ക്ക് ഒരവസരം കൂടി നല്‍കുമെന്ന് പാക് കോടതി അറിയിച്ചു.

News Desk

News Desk

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ അഭിഭാഷകനെ നിർദ്ദേശിക്കാതെ ഇന്ത്യ. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് സ് പ്രതികരണം നല്‍കിയില്ല. ഇന്ത്യയ്ക്ക് ഒരവസരം കൂടി നല്‍കുമെന്ന് പാക് കോടതി അറിയിച്ചു. എന്നാല്‍ പാകിസ്ഥാന്‍റെ നീക്കം നാടകമെന്ന് ഇന്ത്യ തിരിച്ചടിച്ചു. കേസ് ഒക്ടോബര്‍ ആറിന് പരിഗണിക്കും.

കഴിഞ്ഞമാസം കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ജാദവുമായി പാകിസ്ഥാന്‍ സ്വതന്ത്രമായ കൂടിക്കാഴ്‍ച്ച അനുവദിച്ചില്ലെന്നും സംസാരിക്കുന്നതിനിടെ പാക് ഉദ്യോഗസ്ഥര്‍ മാറിനില്‍ക്കാന്‍ തയ്യാറായില്ലെന്നും സംഭാഷണം ക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

2016 ലാണ് ഇന്ത്യയുടെ ചാരൻ എന്ന് ആരോപിച്ച് നാവിക സേന മുൻ കമാണ്ടറായിരുന്ന കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. 2017 ഏപ്രിലിൽ ജാദവിനെ പാക് പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Anweshanam
www.anweshanam.com