ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

അതിര്‍ത്തിയിലെ പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ഉടന്‍ അടുത്ത ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിര്‍ത്തി ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അടിസ്ഥാന രഹിതമായ ആക്ഷേപമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു.

അതിര്‍ത്തിയിലെ പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ഉടന്‍ അടുത്ത ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. നിരവധി ചർച്ചകൾ ഇതിനോടകം നടന്ന് കഴിഞ്ഞെങ്കിലും അതിർത്തിയിൽ നിന്ന് പിന്മാറാൻ ചൈന ഇതുവരെ സന്നദ്ധരായിട്ടില്ല.

ചൈന ഇന്ത്യയ്ക്കെതിരെ മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് സംഭവം എന്നായിരുന്നു പ്രചരണം. ബെയിജിംഗിലെ ഒരു പ്രഫസറുടെ അഭിപ്രായത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com