24 മണിക്കൂറിനിടെ കാല്‍ ലക്ഷത്തിനടുത്ത് പുതിയ പോസിറ്റീവ് കേസുകൾ; രാജ്യത്ത് സ്ഥിതി ഗുരുതരം

ഇപ്പോള്‍ കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ.
24 മണിക്കൂറിനിടെ കാല്‍ ലക്ഷത്തിനടുത്ത് പുതിയ പോസിറ്റീവ് കേസുകൾ; രാജ്യത്ത് സ്ഥിതി ഗുരുതരം
Channi Anand

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഭീതിവളർത്തി ഉയരുകയാണ്. ഇന്നലെ മാത്രം കാല്‍ ലക്ഷത്തിനടുത്ത് പുതിയ പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 24850 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് ആയത്. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ 613 പേര്‍ മരിച്ചു. മരണ നിരക്കിലും വന്‍ വര്‍ധനയാണ് ഓരോ ദിനവും രാജ്യത്ത് ഉണ്ടാകുന്നത്.

ഇതുവരെ, ആകെ 6,73,165 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ. മൂന്നാമത് റഷ്യയും. എന്നാൽ റഷ്യയിലെ കേസുകളേക്കാൾ ആകെ 800 കേസുകള്‍ മാത്രമാണ് ഇന്ത്യയിൽ കുറവ് ഉള്ളത്. നിലവിലെ സാഹചര്യത്തിൽ അത് നാളെ തന്നെ മറികടക്കാൻ സാധ്യത കൽപ്പിക്കുന്നു.

അതേസമയം, രാജ്യത്ത് ആകെ കോവിഡ് മരണം 19268 ആയി. 4,09,083 പേര്‍ക്ക് രോഗം ഭേദമായി. രോഗികളുടെ എണ്ണം തുടര്‍ച്ചയായി 9ആം ദിവസവും 18000 കടക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര. തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ ആണ് മുന്നിൽ.

Related Stories

Anweshanam
www.anweshanam.com