24 മണിക്കൂറിനിടെ 19,906 രോഗികൾ; 410 മരണം; ആശങ്കയിൽ രാജ്യം

രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി,തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
24 മണിക്കൂറിനിടെ 19,906 രോഗികൾ; 410 മരണം; ആശങ്കയിൽ രാജ്യം

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 19,906 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരി ച്ചത്. ഇതാദ്യമായാണ് 19,000ല്‍ അധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,28,859 ആയി. 24 മണിക്കൂറിനുള്ളില്‍ 410 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 16,095 ആയി ഉയർന്നു. ഇതുവരെ 3.09 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 2.03 ലക്ഷം പേർ ചികിത്സയിലാണ്.

രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി,തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 5,318 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 167പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രോ​ഗബാധിതര്‍1.59 ലക്ഷമായി. മുംബൈയില്‍ മാത്രം 1,460 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 41പേരാണ് മരിച്ചത്. ഇതോടെ മുംബൈയിലെ രോ​ഗികളുടെ എണ്ണം 73,747പേരായി. ആകെ മരണം 4,282 ആയി.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ള ഡല്‍ഹിയില്‍ പുതിയതായി 2,948 പേര്‍ക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. 66പേര്‍ മരിച്ചു. ഇതോടെ രോ​ഗികളുടെ എണ്ണം 80,188 ആയി. ഇതില്‍ 28,329 പേരാണ് ചികിത്സയിലുള്ളത്. 2,558 പേര്‍ ഇതുവരെ മരിച്ചു. തമിഴ്‌നാട്ടില്‍ ഇന്നലെ 3,713 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. 68 പേര്‍ മരിച്ചു. ആകെ 78,335 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

ഇന്നലെ മാത്രം 2.31 ലക്ഷം സാംപിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 82.27 ലക്ഷം സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു. അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. യു.എസ്., ബ്രസീല്‍, റഷ്യ എന്നിവയാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റ് രാജ്യങ്ങള്‍.

Related Stories

Anweshanam
www.anweshanam.com