രാജ്യത്ത് 24 മണിക്കൂറിനിടെ 18, 552 കേസുകൾ; രോഗികളുടെ എണ്ണം 5 ലക്ഷം കവിഞ്ഞു
India

രാജ്യത്ത് 24 മണിക്കൂറിനിടെ 18, 552 കേസുകൾ; രോഗികളുടെ എണ്ണം 5 ലക്ഷം കവിഞ്ഞു

ഇന്നലെ 384 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 15685 ആയി ഉയര്‍ന്നു.

By Thasneem

Published on :

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. രാജ്യത്ത് 24 മണിക്കൂറിനിടെ 18, 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,08,953 ആയി ഉയര്‍ന്നു. ഇന്നലെ 384 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 15685 ആയി ഉയര്‍ന്നു.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 5024 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 175 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 91 മരണങ്ങള്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടായതാണ്. മറ്റ് 84 മരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായതാണെങ്കിലും ഇന്നലെയാണ് രേഖപ്പെടുത്തിയത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1.5 ലക്ഷം കവിഞ്ഞു. മരണം ഏഴായിരം ആയി. സംസ്ഥാനത്ത് നിലവില്‍ 65,829 ആക്ടീവ് കേസുകളാണുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ 3,645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 3,500 കടക്കുന്നത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,622 ആയി. 46 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 957 ആയി.

ഇന്ത്യയില്‍ ആദ്യ ഒരു ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 109 ദിവസം കൊണ്ടായിരുന്നെങ്കില്‍ അവസാന ഒരു ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഏഴു ദിവസം കൊണ്ടാണ്. രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ സം​​​​ഖ്യ​​​​യി​​​​ല്‍ ലോ​​​​ക​​​​ത്തി​​​​ല്‍ നാ​​​​ലാം സ്ഥാ​​​​ന​​​​ത്താ​​​​ണ് ഇ​​​​ന്ത്യയുടെ സ്ഥാനം.

Anweshanam
www.anweshanam.com