അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ 6112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ദൈനംദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകളിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത് .ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് മഹാരാഷ്ട്രയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളത്.

ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ 6112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിലെ പോരായ്മായാണ് മഹാരാഷ്ട്രയിലെ വര്‍ധനവിന് കാരണമെന്നാണ് ആരോഗ്യമന്ത്രാലയതിന്റെ വിലയിരുത്തൽ .

No stories found.
Anweshanam അന്വേഷണം
www.anweshanam.com