രാജ്യത്ത് മരണം 15000 കടന്നു; 24 മണിക്കൂറിനിടെ 17,296 രോഗികൾ

4,90,401 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രാജ്യത്ത് മരണം 15000 കടന്നു; 24 മണിക്കൂറിനിടെ 17,296 രോഗികൾ

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം ദിനംപ്രതി വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 407 പേര്‍ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു. ഇതുവരെ 15,301 പേരാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത്.

4,90,401 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 285637 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. 58.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം, മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. 6931 പേരാണ് മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്. 73,780 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം കണ്ടെത്തിയത്. 2429 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1753 മരണവും 70,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 911 പേര് മരിക്കുകയും ചെയ്തു. കേരളത്തില്‍ 3726 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 22 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Related Stories

Anweshanam
www.anweshanam.com