രാജ്യത്ത് 24 മണിക്കൂറിനിടെ 37,724 പേര്‍ക്ക് കൂടി രോഗം; സ്ഥിതി അതീവഗുരുതരം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,724 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,92,915 ആയി.
രാജ്യത്ത് 24 മണിക്കൂറിനിടെ 37,724 പേര്‍ക്ക് കൂടി രോഗം; സ്ഥിതി അതീവഗുരുതരം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,724 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,92,915 ആയി. ഇന്നലെ മാത്രം 648 പേര്‍ രോഗ ബാധയെ തുടര്‍ന്ന് മരിച്ചു. ആകെ മരണം 28,732. നിലവില്‍ 4,11,133 പേര്‍ ചികിത്സയിലാണ്. ഇതുവരെ 7,53,050 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 3,27,031 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ആകെ 12,276 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1,80,643 കേസുകളും 2,626 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതുവരെ 1,25,096 കേസുകളും 3,690 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ 71,069 കേസുകളും ആന്ധ്രാപ്രദേശില്‍ 58,668 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ രോഗികളുടെ എണ്ണം 53,288 ആയി. അതേസമയം, ഗുജറാത്തിലും രോഗബാധിതര്‍ അരലക്ഷം കടന്നു. 50,379 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com