രാജ്യത്ത് 45,903 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെ പോകുന്നത്
രാജ്യത്ത് 45,903 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,903 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 85,53,657 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. 490 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 1,26,611 പേര്‍ മരിച്ചു.

രോഗമുക്തി നിരക്ക് 92.56 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 48,405 പേരാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെ പോകുന്നത്. 79,17,373 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകള്‍ എട്ട് ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7745 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. മഹാരാഷ്ട്ര, കേരളം സംസ്ഥാനങ്ങളില്‍ കേസുകള്‍ 5000 ത്തിന് മുകളില്‍ പോയി.

മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. ബംഗാളില്‍ 3920, ഉത്തര്‍പ്രദേശില്‍ 2247 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Related Stories

Anweshanam
www.anweshanam.com