രാജ്യത്ത്​ 38,310 പുതിയ കോവിഡ് രോഗികൾ; 490 മരണം

ഒരു ലക്ഷത്തോളം കേസുകൾ സ്ഥിരീകരിച്ചിരുന്നിടത്ത് നിന്നാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്
രാജ്യത്ത്​ 38,310 പുതിയ കോവിഡ് രോഗികൾ; 490 മരണം

ന്യൂഡൽഹി: രാജ്യത്ത്​ 38,310 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 490 കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. ഒരു ലക്ഷത്തോളം കേസുകൾ സ്ഥിരീകരിച്ചിരുന്നിടത്ത് നിന്നാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.

രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ ആകെ എണ്ണം 82.6 ലക്ഷമാണ്. ഇതിൽ 5,41,405 പേരാണ് നിലവിൽ​ ചികിത്സയിൽ കഴിയുന്നത്​. രാജ്യത്തെ കോവിഡ്​ പോസിറ്റീവ്​ നിരക്ക്​ 6.38 ശതമാനമായി. രണ്ടുമാസം മുമ്പ്​ മൂന്നിരട്ടിയായിരുന്നു കോവിഡ്​ പോസിറ്റീവാകാനുള്ള സാധ്യത. സെപ്​റ്റംബർ മൂന്നിലെ പോസിറ്റിവിറ്റി നിരക്ക്​ 21.16 ശതമാനമായിരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നതിൽ 80 ശതമാനവും 10 സംസ്​ഥാനങ്ങളിലാണ്​. കേരളത്തിലാണ്​ രോഗബാധിതരുടെ എണ്ണം നിലവിൽ കൂടുതൽ. തൊട്ടുപിന്നിൽ ഡൽഹി, മഹാരാഷ്​ട്ര തുടങ്ങിയ സംസ്​ഥാനങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

76,03,121 ​പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 58,323 പേരും രോഗമുക്തി നേടി. ഏറ്റവും ​കൂടുതൽ രോഗമുക്തി നിരക്ക്​ ഉയർന്ന സംസ്​ഥാനവും കേരളമാണ്​. കർണാടക, ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്​ഥാനങ്ങളാണ്​ തൊട്ടുപിന്നിൽ.

Related Stories

Anweshanam
www.anweshanam.com