രാജ്യത്ത് ചികിത്സയിലുള്ളത് 2,47,220 പേർ മാത്രം; കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ഇന്നലെ മാത്രം 20,923 പേരാണ് രോഗമുക്തി നേടിയത്
രാജ്യത്ത് ചികിത്സയിലുള്ളത് 2,47,220 പേർ മാത്രം; കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. തുടർച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്. നിലവില്‍ 2,47,220 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ 18,177 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,03,23,965 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 217 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,49,435 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം 20,923 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 99,27,310 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com