കല്‍ക്കരി കളളക്കടത്ത്; അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിറ നരുലയ്ക്ക് സിബി ഐ നോട്ടീസ്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിയുടെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ നോട്ടീസ് നേരിട്ടു കൈമാറി എന്നാണ് നിഗമനം .
കല്‍ക്കരി കളളക്കടത്ത്;   അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിറ നരുലയ്ക്ക് സിബി ഐ നോട്ടീസ്

കൊല്‍ക്കത്ത: കല്‍ക്കരി കളളക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിറ നരുലയ്ക്ക് അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ. നോട്ടീസ് നല്‍കി.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിയുടെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ നോട്ടീസ് നേരിട്ടു കൈമാറി എന്നാണ് നിഗമനം .അഭിഷേക് ബാനര്‍ജിയുമായി ബന്ധമുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ വീട്ടില്‍ അടുത്തിടെ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

കല്‍ക്കരി മാഫിയ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥിരമായി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.നിലവില്‍ ഒളിവില്‍ കഴിയുന്ന പാര്‍ട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നും റിപ്പോർട്ടുകളുണ്ട് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com