ഇന്ത്യന്‍ മണ്ണ് ആർക്കും വിട്ടുകൊടുക്കില്ല: മോദി
India

ഇന്ത്യന്‍ മണ്ണ് ആർക്കും വിട്ടുകൊടുക്കില്ല: മോദി

ഇ​ന്ത്യ​യു​ടെ അ​തി​ര്‍​ത്തി ആ​രും മ​റി​ക​ട​ന്നി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ പോ​സ്റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​താ​യി എ​ന്‍​ഡി​ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്തു

By News Desk

Published on :

ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണ് ആർക്കും വിട്ടു കൊടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ചൈന പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷിയോ​ഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

"അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ ഒരു സൈനിക പോസ്റ്റിൽ പോലും അവർ അധീശത്വം സ്ഥാപിച്ചിട്ടുമില്ല. ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നല്‍കി."-പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​താ​യി എ​ന്‍​ഡി​ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്തു

ല​ഡാ​ക്കി​ലെ ഗാ​ല്‍​വാ​നി​ല്‍ ചൈ​നീ​സ് സൈ​ന്യ​വു​മാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ 20 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്.

ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍​ഗ്രസ് അദ്ധ്യക്ഷ സോണിയാ ​ഗാന്ധി നേരത്തെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ സഹകരണത്തിന് തയ്യാറാണെന്നും അവര്‍ പറഞ്ഞു. രഹസ്യാന്വേഷണ വീഴ്ചയില്ലെന്നും ചൈനീസ് കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

Anweshanam
www.anweshanam.com