ഇ​ന്ത്യ- ചൈ​ന സേ​നാ​ത​ല ച​ര്‍​ച്ച പ​രാ​ജ​യം
India

ഇ​ന്ത്യ- ചൈ​ന സേ​നാ​ത​ല ച​ര്‍​ച്ച പ​രാ​ജ​യം

ഇ​ന്ത്യ- ചൈ​ന അ​തി​ര്‍​ത്തി​യാ​യ ഗാ​ല്‍​വ​ന്‍ താ​ഴ്വ​ര​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന മേ​ജ​ര്‍ ത​ല​ച​ര്‍​ച്ച​ക​ളും ധാ​ര​ണ​യാ​കാ​തെ പി​രി​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ട്

Sreehari

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യ - ചൈന അതിർത്തിയായ ഗാൽവൻ താഴ്‍വരയിൽ ബുധനാഴ്ച വൈകിട്ട് നടന്ന മേജർതലചർച്ചകളും ധാരണയാകാതെ പിരിഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മേഖലയിൽ നിന്ന് സേനാപിൻമാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവിൽ ഉള്ള ഇടങ്ങളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ പിൻമാറിയിട്ടില്ല. അതിർത്തിജില്ലകളിൽ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന ദിവസങ്ങളിലും പരമാവധി ചർച്ചകൾ നടക്കുമെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ചൈ​നീ​സ് പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​മാ​യി ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ 20 ഇ​ന്ത്യ​ന്‍ ജ​വാ·ാ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ര്‍ ബു​ധ​നാ​ഴ്ച ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ലു​ണ്ടാ​യ ഈ ​അ​പ്ര​തീ​ക്ഷി​ത​സം​ഭ​വം ര​ണ്ട് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന.

ഇ​ത് ആ​സൂ​ത്രി​ത​മാ​യ അ​ക്ര​മ​മാ​യി​രു​ന്നെ​ന്നും, ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ ചൈ​ന മാ​ത്ര​മാ​ണെ​ന്നും ജ​യ​ശ​ങ്ക​ര്‍ ച​ര്‍​ച്ച​യി​ല്‍ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ത്തെ​ന്നും വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

Anweshanam
www.anweshanam.com