പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
India

അതിര്‍ത്തിയിൽ വീണ്ടും സംഘർഷം; സേനയെ നിയന്ത്രിക്കണമെന്ന്‍ ചൈനയോട് ഇന്ത്യ

കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്ക​വെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ പ്ര​കോ​പ​നം ഉ​ണ്ടാ​യ​ത്

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്കി​ലെ അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ ചൈ​ന​യ്ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ഇ​ന്ത്യ. അ​തി​ര്‍​ത്തി​യി​ല്‍ ചൈ​ന വീ​ണ്ടും പ്ര​കോ​പ​ന​പ​ര​മാ​യി പെ​രു​മാ​റു​ക​യാ​ണ്. ചൈ​നീ​സ് പെ​രു​മാ​റ്റം ധാ​ര​ണ​ക​ളു​ടെ ലം​ഘ​ന​മാ​ണ്. ചൈ​ന സേ​ന​യെ നി​യ​ന്ത്രി​ച്ചു നി​ര്‍​ത്ത​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്ക​വെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ പ്ര​കോ​പ​നം ഉ​ണ്ടാ​യ​ത്. ത​ല്‍​സ്ഥി​തി മാ​റ്റാ​നു​ള്ള ചൈ​നീ​സ് നീ​ക്കം ശ​ക്ത​മാ​യി ഇ​ന്ത്യ ചെ​റു​ത്തു. മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഇ​ന്ത്യ​ന്‍ സേ​ന​യെ വി​ന്യ​സി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇന്ത്യൻ സേനയുള്ള സ്ഥലത്തേക്ക് വന്ന് ഒഴിപ്പിക്കാനുള്ള ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞു. നിയന്ത്രണരേഖ ലംഘിക്കാനുള്ള നീക്കമാണ് ചൈന നടത്തിയതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ധാരണകൾ ലംഘിച്ചുള്ള പെരുമാറ്റമാണ് ഈ വർഷം ആദ്യം മുതൽ ചൈന നടത്തുന്നത് എന്ന് ഇന്ത്യ തുറന്നടിച്ചു. നയതന്ത്രതലത്തിലും സൈനിക തലത്തിലും പ്രതിഷേധം അറിയിച്ചു എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കരസേനയുടെ മറുനീക്കം ചൈനയെ ഞെട്ടിച്ചെന്നാണ് സൂചന. കൈയ്യേറിയത് ഇന്ത്യയെന്നാണ് ചൈന ഇപ്പോൾ ആരോപിക്കുന്നത്. യഥാർഥ നിയന്ത്രണരേഖ ഇന്ത്യ കടന്നു എന്ന് ദില്ലിയിലെ ചൈനീസ് എംബസി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. അതിർത്തിയിലെ സമാധാന അന്തരീക്ഷത്തെ ഈ നീക്കം ബാധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്ഥിതി വിലയിരുത്തി. ബ്രിഗേഡ് കമാൻഡർ തലത്തിലെ ചർച്ചകൾ ഇന്നും തുടർന്നെങ്കിലും പ്രശ്നപരിഹാരമുള്ളതായി സൂചനയില്ല.

Anweshanam
www.anweshanam.com