അതിര്‍ത്തി സംഘര്‍ഷം; പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.
അതിര്‍ത്തി സംഘര്‍ഷം; പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

ന്യൂ ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാര്‍ലമെന്‍റിൽ പ്രസ്താവന നടത്തും. ഉച്ചക്ക് 3 മണിക്ക് ലോക്സഭയിലാകും പ്രസ്താവന നടത്തുക.

പ്രസ്താവനയല്ല, വിഷയത്തിൽ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. ഇതേചൊല്ലി ഇരുസഭകളും പ്രക്ഷുബ്ധമാകാനാണ് സാധ്യത.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ചത് സംബന്ധിച്ച ബില്ലും അവശ്യസാധന നിമഭേദഗതി ബില്ലും ഇന്ന് പാര്‍ലമെന്‍റിൽ അവതരിപ്പിക്കും. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com