സൈന്യം സര്‍വ സജ്ജം; സംയുക്ത സേനാ മേധാവി ജനറല്‍
India

സൈന്യം സര്‍വ സജ്ജം; സംയുക്ത സേനാ മേധാവി ജനറല്‍

ഇന്ത്യ - ചൈന സംഘര്‍ഷം സംബന്ധിച്ച പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഈക്കാര്യം വ്യക്തമാക്കിയത്.

News Desk

News Desk

ന്യൂഡെല്‍ഹി: സൈന്യം സര്‍വ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ - ചൈന സംഘര്‍ഷം സംബന്ധിച്ച പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഈക്കാര്യം വ്യക്തമാക്കിയത്.

ആവശ്യമായ എല്ലാ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ടെന്നും ചൈനീസ് നീക്കങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം സര്‍വസജ്ജമാണെന്നും റാവത്ത് പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടയാലും അതിന് തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ആദ്യമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തു. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

Anweshanam
www.anweshanam.com