പക്ഷിപനി ഭീതിയിൽ മഹാരാഷ്ട്ര സർക്കാർ ;40,000 പക്ഷികളെ നശിപ്പിച്ചു

വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (WOAH) തായ്‌വാൻ, ജപ്പാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ജാഗ്രത പുറപ്പെടുവിച്ചിരുന്നു.
പക്ഷിപനി  ഭീതിയിൽ മഹാരാഷ്ട്ര സർക്കാർ ;40,000 പക്ഷികളെ  നശിപ്പിച്ചു

ന്യൂഡൽഹി :പക്ഷിപനി ഭീതിയിൽ മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ ദിവസം 40,000 പക്ഷികളെ നശിപ്പിച്ചു .നന്ദർബർ ജില്ലയിലെ നവപൂർ എന്ന സ്ഥലത്തെപക്ഷികളെയാണ് നശിപ്പിച്ചത് .പ്രദേശത്തെ പക്ഷിപ്പനി വ്യപനം തടയുവാൻ വേണ്ടിയാണിത് .കഴിഞ്ഞ ദിവസം ഫാമിൽ മരിച്ച കോഴികളുടെ സാമ്പിൾ പരിശോധനയ്ക്ക് ആയി അയച്ചിരുന്നു .5000 കോഴികളാണ് ഇത്തരത്തിൽ ചത്തു ഒടുങ്ങിയത് .

ഏവിയൻ ഇൻഫ്ലുവൻസ പരിശോധനയ്ക്കുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമൽ ഡിസീസസ്സിൽ അയച്ചിരുന്ന സാംപിളുകൾ എല്ലാം പോസിറ്റീവ് ആകുക ആയിരുന്നു .2006 -ലാണ് ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത് .ഗുജറാത്തിലും മഹാരാഷ്ട്രയിലും ആയിട്ടാണിത് .

10 ലക്ഷത്തോളം പക്ഷികളെ അന്ന് നശിപ്പിച്ചിരുന്നു .കഴിഞ്ഞ ആഴ്ച പൂനയിൽ ആദ്യത്തെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .17 ഓളം പക്ഷികളാണ് ഇവിടെ ചത്തൊടുങ്ങിയത് .മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഡ് , രാജസ്ഥാൻ, കേരളം, ഹിമാചൽ പ്രദേശ്, ദില്ലി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (WOAH) തായ്‌വാൻ, ജപ്പാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ജാഗ്രത പുറപ്പെടുവിച്ചിരുന്നു. 2020 ഡിസംബറിൽ 48 ലക്ഷത്തിലധികം പക്ഷികൾ ചത്തൊടുങ്ങി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com