ഇന്ത്യയില്‍നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു
India

ഇന്ത്യയില്‍നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു

. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുന്നതിന് കാരണമായിട്ടുണ്ട്

News Desk

News Desk

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്- ദി എക്കണോമിക് ടൈംസ്‌ റിപ്പോര്‍ട്ട്.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തരത്തില്‍പ്പെട്ട ഉള്ളിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്.

ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ കനത്ത മഴ ഉള്ളിക്കർഷകർക്ക് തിരിച്ചടി ആയിരുന്നു. ക്ഷാമം നേരിട്ടതിനെ തുടർന്ന് ഡല്‍ഹി ഉൾപ്പടെ ഉള്ള മേഖലയിൽ കിലോയ്ക്ക് നാല്പത് രൂപയ്ക്കടുത്തു ഉയർന്നിരുന്നു.

Anweshanam
www.anweshanam.com